ചാലക്കുടി: ഇൻഷ്വറൻസ് പോളിസികളിലെ സർവീസ് ചാർജ് ഇളവു നൽകണമെന്ന് ജനറൽ ഇൻഷ്വറൻസ് എജന്റ്സ് അസോസിയേഷൻ മേഖല കൺവൻഷൻ ആവശ്യപ്പെ ട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അൻവർ ബാഷ ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ വി.പി. ജോസഫ് അധ്യഷനായി.
യുണൈറ്റഡ് ഇൻഡ്യ ഡിവിഷണൽ മാനേജർ കെ.എൻ. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. മികച്ച ബിസിനസ് നൽകിയ ജിറോഷ് തോമസിനെ ആദരിച്ചു. അന്ന മരിയ പോളിസികളെക്കുറിച്ച് പരിശീലനം നൽകി. ജില്ലാ പ്രസിഡന്റ് വർദ്ധൻ പുളിക്കൽ, റോയ് ജോൺ, ഡിക്സൻ പങ്കേത്ത് ഡെയ്സൻ കൊലേടൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജിറോഷ് തോമാസ്- പ്രസിഡന്റ്, മോളി രാജു - സെക്രട്ടറി, പി.ഡി. ഗോപി - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
ഇൻഷ്വറൻസ് പോളിസികളിലെ സർവീസ് ചാർജ് ഇളവു നൽകണം
07:45 AM May 31, 2023 | Deepika.com