നെല്ലായി: ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, യംഗ്സ്റ്റേഴ്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള പ്രഥമ ധ്യാൻചന്ദ് സ്മാരക എവർ റോളിംഗ് ഹോക്കി ചാന്പ്യൻഷിപ്പ് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ആരംഭിച്ചു.
ജില്ല വിദ്യാഭ്യാസ ഓഫീസർ എസ്. ഷാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.എം. ജോണ്സൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ടി. അനിൽകുമാർ, മാനേജ്മെന്റ് പ്രതിനിധി എ.എൻ.വാസുദേവൻ, യംഗ്സ്റ്റേഴ്സ് ക്ലബ്്് സെക്രട്ടറി കെ.യു. അക്ഷയ്, എംപിടിഎ പ്രസിഡന്റ് സ്മിത വിനോദ്, അധ്യാപകരായ ജോളി ആന്റോ, ടി. അരുണ്‍കുമാർ എന്നിവർ സംസാരിച്ചു. ആറു ടീമുകളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്.
ആനന്ദപുരത്ത് ഹോക്കി ചാന്പ്യൻഷിപ്പിനു തുടക്കം
07:45 AM May 31, 2023 | Deepika.com