പുത്തൂര്‍: മണലി പുഴയിലെ വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുന്ന തരത്തില്‍ പുത്തൂര്‍ പുഴയുടെ ഇരുകര ഭാഗത്തും പൊന്തക്കാടുകള്‍ വളര്‍ന്നത് ആശങ്ക സൃഷ്ടിക്കുന്നു. പീച്ചിയില്‍ നിന്നുമാണ് പുഴയിലേക്ക് വെള്ളം വരുന്നത്. വര്‍ഷക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. മഴ ശക്തമായാല്‍ പുഴയില്‍ വെള്ളം ഉയര്‍ന്ന് സമീപ പ്രദേശങ്ങളിലക്ക് വെള്ളം കയറുന്നത് പതിവാണ്.
2018 ലെ പ്രളയത്തിന് ശേഷം 2020 ല്‍ പുഴയില്‍ അടിഞ്ഞ് കൂടിയ മണ്ണ നീക്കം ചെയ്തുവെങ്കിലും മണ്ണ് ലേലം ചെയ്ത് വില്ക്കാന് ഇതുവരെയും നടപടിയായില്ല. ടണ്‍ കണക്കിന് മണ്ണാണ് തെങ്ങുംവെട്ടും വഴിയിലെ അങ്കണവാടിക്ക് സമീപം കൂട്ടിയിട്ടിരിക്കുന്നത്. വേനല്‍ക്കാലത്ത് പുഴയെ ആശ്രയിച്ചുള്ള കുടിവെളള പദ്ധതിക്കായി പുഴയുടെ വിവിധ ഭാഗങ്ങളില്‍ താല്‍ക്കാലിക മണ്‍ചിറകള്‍ കെട്ടിയാണ് വെള്ളം ഉപയോഗിക്കുന്നത്. മഴക്കാലം തുടങ്ങിയാല്‍ താല്‍ക്കാലിക മണ്‍ചിറകള്‍ പൊളിക്കേണ്ട സ്ഥിതിയാണ്.
സ്വന്തം ലേഖകന്‍
പുല്‍ക്കാടുകള്‍ മണലിപ്പുഴയുടെ ഒഴുക്കിനെ ബാധിക്കുമെന്ന് ആശങ്ക
07:42 AM May 31, 2023 | Deepika.com