തൃശൂർ: കെസിവൈഎം അതിരൂപത കർമപദ്ധതി പ്രകാശനം തങ്ങാലൂർ നിത്യസഹായമാത പള്ളിയിൽ നടന്നു. കെ സി വൈ എം അതിരൂപതാ ഡയറക്ടർ ഫാ. ജിയോ ചെരടായി, കെ സി വൈഎം മുൻ സംസ്ഥാന പ്രസിഡന്റ് ഷിജോ മാത്യൂ ഇടയാടിൽ എന്നിവർ ചേർന്ന് അതിരൂപത പ്രസിഡന്റ് ജിഷാദ് ജോസിന് നൽകി പ്രകാശനം ചെയ്തു.
കർമപദ്ധതി പ്രകാശന ചടങ്ങിന് അതിരൂപത ട്രഷറർ വിബിൻ ലൂയീസ്, വൈസ് പ്രസിഡന്റ് മിഥുൻ ബാബു, സ്നേഹ സ്റ്റെബിൻ, സെക്രട്ടറി ആൽബിൻ സണ്ണി, റോസ് മേരി ജോയ്, ആനിമേറ്റർ സിസ്റ്റർ ഫ്രാൻസി മരിയ, സെനറ്റ് അംഗങ്ങളായ ഡാനിയേൽ ജോസഫ്, ഷാരോണ്‍ സൈമണ്‍, ജുവിൻ ജോസ്, റിൻസി റോയ് എന്നിവർ നേതൃത്വം നൽകി. വേലൂർ ഫൊറോന ഡയറക്ടർ ഫാ. സോബിൻ പായിക്കാട്ട്, മുൻ സംസ്ഥാന ട്രഷറർ സാജൻ ജോസ്, തങ്ങാലൂർ ഇടവക വികാരി ഫാ. തോമസ് എടക്കളത്തൂർ, വിവിധ ഫൊറോന പ്രസിഡന്റുമാർ, തങ്ങാലൂർ യൂണിറ്റ് പ്രസിഡന്റ് ജീവ ജെയിംസ്, മറ്റു ഫൊറോന യൂണിറ്റ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കെസിവൈഎം കർമപദ്ധതി പ്രകാശനം
07:40 AM May 31, 2023 | Deepika.com