മാലിന്യം തള്ളിയ കണ്ണട സ്ഥാപനത്തിന് 20,000 രൂപ പിഴ
07:40 AM May 31, 2023 | Deepika.com
ചേർപ്പ് : ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്പെരുവനം വടക്കനടയിൽ മാലിന്യം തള്ളിയ ഉൗരകത്തെ കണ്ണട സ്ഥാപനത്തിനെതിരെ 20,000 രൂപ പിഴ ഈടാക്കി. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, നിരോധിത ഗ്ലാസ്, കണ്ണടയുടെ ചില്ലുകൾ, ലെൻസ് ഫ്രെയിമുകൾ എന്നിവയാണു പൊതുസ്ഥലത്ത് തള്ളിയിരുന്നത്. തൊഴിലുറപ്പ് അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് ബില്ലുകൾ അടക്കം തെളിവ് ലഭിച്ചതിനെ തുടർന്ന് ഉൗരകത്തെ കണ്ണട വില്പന സ്ഥാപനത്തെ കണ്ടെത്താനയത്. സ്ഥാപനക്കാർ പഞ്ചായത്ത് ഒാഫീസിലെത്തി പിഴയടച്ചു.