വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ: അഞ്ചുപേ​ർ​ക്കു പ​രി​ക്ക്

07:40 AM May 31, 2023 | Deepika.com
ചാ​വ​ക്കാ​ട്: ര​ണ്ടി​ട​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന അ​പ​ക​ടം; അ​ഞ്ചുപേ​ർ​ക്കു പ​രി​ക്ക്. ക​ട​പ്പു​റ​ത്ത് സ്കൂ​ട്ട​റു​ക​ൾ ഇ​ടി​ച്ചുണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​ന​യ്ക്ക​കട​വ് ന​ജ്റി​യ (34) യെ മൂ​തു​വ​ട്ടൂ​ർ രാ​ജ ആ​ശു​പ​ത്രി​യി​ലും ദേ​ശീ​യപാ​ത എ​ട​ക്ക​ഴി​യൂ​ർ കാ​ജാ സെ​ന്‍റ​റി​ൽ ബൈ​ക്കി​ന് പി​റ​കി​ൽ സ് കൂ​ട്ട​ർ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ എ​ട​ക്ക​ര സ്വ​ദേ​ശി ഉ​ത്ത​ര​പ​റ​ന്പി​ൽ റ​ഫീ​ഖ് (38), മ​ക്ക​ളാ​യ ത​ൻ​ഹ (8), അ​ലീ​ഡ(2), സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ എ​ട​ക്ക​ഴി​യൂ​ർ ച​ങ്ങ​നാ​ശേരി ഷാ​ഹു​ൽ ഹ​മീ​ദ് (20)എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇവരെ ചാ​വ​ക്കാ​ട് ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി​രു​ന്നു അ​പ​ക​ടം.