ഉ​യ​രം കൂ​ട്ടി​യ​ കു​തി​ര​ നിർമാണം ദേശത്ത​ച്ച​നു​ കൈ​മാ​റി

07:40 AM May 31, 2023 | Deepika.com
പു​ന്നം​പ​റ​ന്പ്: ആ​ചാ​ര അ​നു​ഷ്ഠാന​ങ്ങ​ൾ കൊ​ണ്ടു​പേ​രു​കേ​ട്ട മ​ച്ചാ​ട് മാ​മാ​ങ്ക​ത്തി​ൽ ക​രു​മ​ത്ര ദേ​ശം ഉ​യ​രം വ​ർ​ധി​പ്പി​ച്ചു പു​തി​യ കു​തി​ര​യെ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള​ ചു​മ​ത​ല​ ദേ​ശ​ത്തെ ത​ച്ച​നു കൈ​മാ​റി. അ​ടു​ത്ത വ​ർ​ഷ​ത്തെ മാ​മാ​ങ്ക​ത്തി​നു ക​രു​മ​ത്ര ദേ​ശം​ ഉ​യ​രം​കൂ​ട്ടി​യ​ എ​ഴു​ന്ന​ള്ളി​പ്പു​കു​തി​ര​യു​മാ​യാ​ണ് മച്ചാ​ട് തി​രു​വാ​ണി​ക്കാ​വി​ൽ എ​ത്തു​ക. കു​തി​ര ച​ട്ട​കം, ത​ല ഉ​ൾ​പ്പ​ടെ​യു​ള്ള​വ നി​ർ​മി​ക്കു​ക തേ​ക്കി​ൻ​ ത​ടി​യി​ലാ​ണ്. രണ്ടു കു​തി​ര​ക​ളി​ൽ എ​ഴു​ന്ന​ള്ളി​പ്പു കു​തി​ര​യു​ടെ ഉ​യ​ര​മാ​ണു വ​ർ​ധി​പ്പി​ക്കു​ന്ന​ത്.