തോട്ടിൽവീണ പോത്തിനെ രക്ഷിച്ചു
07:40 AM May 31, 2023 | Deepika.com
വടക്കേക്കാട്: കൊച്ചന്നൂർ റോഡിലെ ആഞ്ഞിലക്കടവത്ത് വെള്ളമുള്ള തോട്ടിൽ വീണ പോത്തിനെ രക്ഷിച്ചു. കുന്നംകുളത്തുനിന്നെത്തിയ ഫർഫോഴ്സ് സംഘമാണ് പോത്തിനെ രക്ഷിച്ചത്. പാടത്ത് തീറ്റയ്ക്കായി കെട്ടിയിരുന്ന പോത്താണ് തോട്ടിൽ വീണത്. രണ്ടു ദിവസം ഉടമ ശ്രമിച്ചിട്ടും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.