കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ; കൊ​ടി​േ ​യ​റ്റം ഇ​ന്ന്

12:55 AM May 30, 2023 | Deepika.com
കു​ഴി​ക്കാ​ട്ടു​ശേ​രി (മാ​ള): വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ, ധ​ന്യ​ൻ ഫാ. ​ജോ​സ​ഫ് വി​ത​യ​ത്തി​ൽ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും.
വൈ​കീ​ട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ​യു​ടെ പു​ത്ത​ൻ​ചി​റ​യി​ലെ ജ​ന്മ​ഗൃ​ഹ​ത്തി​ൽ നി​ന്ന് പ​താ​ക പ്ര​യാ​ണം ആ​രം​ഭി​ച്ച് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് വൈ​കീ​ട്ട് ആ​റി​ന് കൊ​ടി​ക​യ​റ്റം, ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, സ​ന്ദേ​ശം, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. ഷം​ഷാ​ബാ​ദ് രൂ​പ​ത മെ​ത്രാ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​കും.
ജൂ​ൺ എ​ട്ടി​നു ന​ട​ക്കു​ന്ന പ്ര​ധാ​ന തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി കൊ​ടി​ക്ക​യ​റ്റം മു​ത​ലു​ള്ള ന​വ​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10.30 ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും.
ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ ഫൊ​റോ​ന വി​കാ​രി​മാ​ർ ഈ ​ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക​ർ​മ​ങ്ങ​ശ​ളി​ൽ കാ​ർ​മി​ക​രാ​കും. ദി​വ​സ​വും വൈ​കി​ട്ട് അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, സ​ന്ദേ​ശം, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും. മെ​ത്രാ​ൻ​മാ​രാ​യ മാ​ർ തോ​മ​സ് ത​റ​യി​ൽ, മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​ക്ക​ൽ, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം, ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ, മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം, മാ​ർ മാ​ത്യു വാ​ണി​യ കി​ഴ​ക്കേ​ൽ, മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​രാ​കും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ൺ എ​ട്ടി​ന് രാ​വി​ലെ 9.30നു​ള​ള തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ്പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​കും. രാ​വി​ലെ മു​ത​ൽ ആ​റ്, ഏ​ഴ്, ഉ​ച്ച​ക്ക് 12, വൈ​കി​ട്ട് മൂ​ന്ന്, ഏ​ഴ് സ​മ​യ​ങ്ങ​ളി​ൽ ദി​വൃ​ബ​ലി. തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 8.30 ന് ​നേ​ർ​ച്ച​ഭ​ക്ഷ​ണം ആ​ശീ​ർ​വ​ദി​ച്ച് വി​ത​ര​ണം തു​ട​ങ്ങും. മൂ​ന്നി​നു​ള്ള ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. എ​ട്ടാ​മി​ടം ജൂ​ൺ 15ന് ​ആ​ഘോ​ഷി​ക്കും. ജൂ​ൺ മൂ​ന്നി​ന് ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ കു​ടും​ബ സം​ഗ​മ​വും നാ​ലി​ന് ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ ഹോ​ളിഫാ​മി​ലി അ​ത്മാ​യ കൂ​ട്ടാ​യ്മ​യും ന​ട​ക്കു​മെ​ന്ന് പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​ൺ ക​വ​ല​ക്കാ​ട്ട്, ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ആ​നി കു​ര്യാ​ക്കോ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റ​രും ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സി​സ്റ്റ​ർ എ​ൽ​സി സേ​വ്യ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സ് പോ​ൾ ചെ​ത​ല​ൻ, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.