കാടുകുറ്റി: ചാലക്കുടി പുഴയുടെ അവശേഷിക്കുന്ന മണപ്പുറങ്ങളിലൊന്നായ കാടുകുറ്റി പഞ്ചായത്തിലെ ആറങ്ങാലിയിലൊരുക്കുന്ന ’ആറങ്ങാലി ഫെസ്റ്റ് ’ തുടങ്ങി. ഫെസ്റ്റിനോടനുബന്ധമായി സംഘടിപ്പിച്ച പൊതുയോഗം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ്, വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, എം.എസ്. സുനിത, ലീല സുബ്രമണ്യൻ, ലീന ഡേവിസ്, ബീന രവീന്ദ്രൻ, മോളി തോമസ്, ഹാഷിം സാബു, സി.ഡി. പോൾസണ്‍ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലഘു നാടകവും നാടൻ പാട്ടും അരങ്ങേറി. ഇന്നലെ രാവിലെ 9.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ് പതാക ഉയർത്തിയതോടെയാണ് ഫെസ്റ്റിന് തുടക്കമായത്.
മോളി തോമസ് അധ്യക്ഷയായി. എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. ഷൂട്ടൗട്ട്, ബാസ്കറ്റ് ഇൻ ബോൾ മത്സരങ്ങളുടെ ഉദ്ഘാടനം സന്തോഷ് ട്രോഫി താരം വിപിൻ തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ചിത്രകാരന്മാരുടെ കൂട്ടായ്മയായ വർണ്ണ വസന്തം - 2023 സംഘടിപ്പിച്ചു. കവി സമ്മേളനം പുഴങ്കര സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 4.30ന് പ്രൗഢഗംഭീരമായ ഘോഷയാത്രയും ഒരുക്കിയിരുന്നു.
പഴമയുടെ പെരുമയും പുതുമയുടെ ശോഭയും കോർത്തിണക്കി ആറങ്ങാലി ഫെസ്റ്റ് തുടങ്ങി
12:54 AM May 30, 2023 | Deepika.com