വ​ല്ലൂ​രാ​ൻ കു​ടും​ബ സ​മി​തി വാ​ർ​ഷി​കം

01:15 AM May 29, 2023 | Deepika.com
കൊ​ര​ട്ടി: വ​ല്ലൂ​രാ​ൻ കു​ടും​ബ സ​മി​തി​യു​ടെ വാ​ർ​ഷി​ക യോ​ഗം തി​രു​മു​ടി​ക്കു​ന്നി​ൽ വ​ച്ച് ന​ട​ന്നു. തി​രു​മു​ടി​ക്കു​ന്ന് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​ക്ക് റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ മു​ഖ്യ കാ​ർ​മി​ക​നാ​യി. ഫാ. ​ദീ​പു വ​ല്ലൂ​രാ​ൻ സ​ഹ​കാ​ർ​മി​ക​നാ​യി.
തു​ട​ർ​ന്ന് ന​ട​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​കെ. ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​നാ​യി. ഏ​റ്റ​വും പ്രാ​യം ചെ​ന്ന ഫാ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ സീ​നി​യ​റി​നേ​യും സി​സ്റ്റ​ർ സാ​ബ സി​എ​സി​യേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ന​വ​ദ​മ്പ​തി​ക​ളെ​യും മു​തി​ർ​ന്ന ദ​മ്പ​തി​ക​ളെ​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു.
റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും കു​ടും​ബ ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി, ഫാ. ​ദീ​പു വ​ല്ലൂ​രാ​ൻ, സി​സ്റ്റ​ർ കോ​ൺ​സ​ലാ​ത്ത, വി.​പി. അ​ഗ​സ്റ്റി​ൻ, വി.​വി. ജോ​ൺ​സ​ൺ, റി​ജോ ജോ​ർ​ജ്, മാ​ർ​ട്ടി​ൻ പോ​ൾ, വി.​പി. പോ​ൾ, വി.​എം. ഡേ​വീ​സ്, വി.​പി. ഡേ​വീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.