തൃക്കൂർ: ആലേങ്ങാട് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അഞ്ചുപേർക്കു പരിക്ക്. കല്ലൂർ ചിറ്റിലപ്പിള്ളി ജോസിന്റെ മകൻ ലിജോ(38), അമ്മ ലില്ലി (70), ലിജോയുടെ മക്കളായ ഇമ്മാനുവൽ (10), ജോനാഥൻ(6), എസ്റ്റേർഡ്(2) എന്നിവർക്കാണു പരിക്ക്. ആന്പല്ലൂർ - കള്ളായി റോഡിൽ ആലേങ്ങാട് കർഷകവിപണന കേന്ദ്രത്തിനു സമീപം സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
റോഡരികിലെ മരത്തിലിടിച്ച കാറിന്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ നാട്ടുകാർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആരുടെയും നില ഗുരുതരമല്ല.
കാർ മരത്തിലിടിച്ച് 5 പേർക്ക് പരിക്ക്
07:00 AM May 28, 2023 | Deepika.com