തൃശൂർ: പിണറായി സർക്കാരിന്റെ ജനദ്രോഹ സ്ത്രീവിരുദ്ധ ഭരണത്തിനെതിരെ മഹിളാമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ ധർണ ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഇ.പി. ഝാൻസി അധ്യക്ഷത വഹിച്ചു. മഹിളാമോർച്ച തൃശൂർ പ്രഭാരി സ്മിത മേനോൻ മുഖ്യപ്രഭാഷണം നടത്തി. എം.എസ്. സമ്പൂർണ, സി. സത്യലക്ഷ്മി, വിൻഷി അരുൺകുമാർ, ബിന്ദു പ്രിയൻ, ഭാഗീരതി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മഹിളാമോർച്ച ധർണ നടത്തി
06:51 AM May 28, 2023 | Deepika.com