തൃശൂർ: വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ ഇല്ലാത്ത കാലഘട്ടത്തിൽ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എന്ന് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. വല്ലഭൻ പറഞ്ഞു.
എൻസിപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നെഹ്റു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വേണു വെണ്ണറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.എ. മുഹമ്മദ് ഷാഫി, കെ.വി. പ്രവീൺ, സംസ്ഥാന സമിതി അംഗം എം. ഗിരീശൻ, ബ്ലോക്ക് പ്രസിഡന്റ് വി.എം. ഹസൻ, ജില്ലാ കമ്മിറ്റി അംഗം ശിവജി പേരാമംഗലം പ്രസംഗിച്ചു.
നെഹ്റു ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഭരണാധികാരിയെന്ന്
06:51 AM May 28, 2023 | Deepika.com