ആശാരിക്കാട്: നാല്പതു വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന, 1600 കുഞ്ഞുങ്ങൾക്കു കഥകൾ പറഞ്ഞുകൊടുത്തും പാട്ടു പാടിക്കൊടുത്തും അക്ഷരങ്ങൾ പഠിപ്പിച്ച അങ്കണവാടി ടീച്ചർ മോളിക്കു നാടിന്റെ ആദരം. ആശാരിക്കാട് സെന്ററിൽ കൂടിയ യോഗത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി മെമന്റോ നല്‍കിയും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന് പൊന്നാടയണിയിച്ചും ആദരിച്ചു.
എല്ലാക്കാലത്തും ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുള്ള പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 53-ാം നമ്പർ അങ്കണവാടിയിലാണു ടീച്ചർ സേവനമനുഷ്ടിച്ചത്. അങ്കണവാടിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ മെമ്പമാരായ കെ.വി. അനിത, മിനി വിനോദ്, കെ.എൻ. ഗോപാലൻ, പുഷ്പ ടീച്ചർ എന്നിവര്‍ പ്രസംഗിച്ചു. അങ്കണവാടി കുട്ടികളും പൂർവ വിദ്യാര്‍ഥികളും കലാപരിപാടികൾ അവതരിപ്പിച്ചു.
അങ്കണവാടി ടീച്ചർക്ക് ആദരം
06:46 AM May 28, 2023 | Deepika.com