തൃശൂർ: വലിയ വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് റോഡപകടങ്ങൾക്ക് കാരണമാകുന്നതെന്നും അതിനാൽ അപകടകാരണം കൃത്യമായി കണ്ടെത്തുന്നതിനും അപകടങ്ങൾ തടയുന്നതിനും ബസുകൾ, ടാങ്കർ ലോറികൾ, ടിപ്പർ ലോറികൾ തുടങ്ങി എല്ലാ വാഹനങ്ങളിലും ഡാഷ് ക്യാമറകൾ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ടു വീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ ഗതാഗത മന്ത്രി ആന്റണി രാജുവിനു നിവേദനം നൽകി.
അപകടം ഉണ്ടാക്കി നിർത്താതെ പോകുന്ന സംഭവങ്ങളും ഇതുവഴി നിയന്ത്രിക്കാൻ കഴിയും. ബസുകൾക്ക് കാമറ സ്ഥാപിക്കാൻ നൽകിയിട്ടുള്ള സമയ പരിധി ഇനിയും കൂട്ടി നൽകരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. നിരവധി അപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ ഡാഷ് കാമറകൾക്ക് കഴിയും. ഡാഷ് കാമറകൾ നിയമം മൂലം നിർബന്ധമാക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
വലിയ വാഹനങ്ങളിൽ ഡാഷ് കാമറ നിർബന്ധമാക്കണം
06:46 AM May 28, 2023 | Deepika.com