തൃശൂർ: രംഗചേതന ഒരുക്കുന്ന മൺസൂൺ നാടകോത്സവം "അഞ്ച് ' ഇന്നു മുതൽ ജൂലായ് രണ്ടുവരെയുള്ള ഞായറാഴ്ചകളിൽ നടക്കും. സംഗീത നാടക അക്കാദമി ബ്ലാക്ക് ബോക്സിൽ വൈകീട്ട് ആറിനാണ് അവതരണം. രംഗചേതനയുടെ 17-ാമത്തെ ബാച്ച് വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി ഒരുക്കിയതാണു നാടകങ്ങൾ. പ്രവേശനം സൗജന്യമാണ്.
മൺസൂൺ ഗിരീഷ് ഗ്രാമികയുടെ "കോരനാണ്ട' നാടകത്തിന്റെ സ്വതന്ത്ര ആഖ്യാനം "പൊട്ടൻ' ആണ് ആദ്യ നാടകം. സംവിധാനം സുരേന്ദ്രൻ തില്ലാന. പി.എം. താജ് എഴുതിയ "രാവുണ്ണി' വിഷ്ണുലാൽ സത്യന്റെ സംവിധാനത്തിൽ ജൂൺ 11ന് അരങ്ങിലെത്തും.
നാടകോത്സവം ഇന്നു മുതൽ
06:46 AM May 28, 2023 | Deepika.com