തൃശൂർ: മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്കും ആശ്രിതർക്കുമായി കില ഐഎഎസ് അക്കാദമിയിൽ 10 മാസം നീളുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ കോച്ചിംഗ് ക്ലാസുകൾക്ക് അപേക്ഷിക്കാം. ബിരുദമാണു യോഗ്യത.
www.Kile.Kerala.gov.in എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ക്ഷേമനിധി ഒാഫീസിൽനിന്നുള്ള ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പടെ അപേക്ഷ സമർപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചു. ഫോൺ: 0487 2446545.
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ കോച്ചിംഗ്
06:46 AM May 28, 2023 | Deepika.com