സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡം സ്ത്രീ ​ശക്തീ​ക​ര​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

02:23 AM May 28, 2023 | Deepika.com
കോ​ന്നി: ഏ​തു സ​മൂ​ഹ​ത്തി​ന്‍റെ​യും മു​ന്നേ​റ്റ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡം സ്ത്രീ​ക​ളു​ടെ മു​ന്നേ​റ്റ​വും സ്ത്രീ ​ശക്തീ​ക​ര​ണ​വു​മാ​ണെ​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​സ്ഥാ​ന വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് നി​ര്‍​ഭ​യ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ന്നി​യി​ല്‍ ആ​രം​ഭി​ച്ച പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള എ​ന്‍​ട്രി ഹോ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​ന്നി ഇ​എം​എ​സ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ടി​വി​എം ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ എ​ന്‍​ട്രി ഹോം ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

സ്ത്രീ​ക​ളു​ടെ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക ശ​ക്തീ​ക​ര​ണം ല​ക്ഷ്യം വ​ച്ചു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്നും, ജെ​ന്‍​ഡ​ര്‍ ഓ​ഡി​റ്റിം​ഗ്, ജെ​ന്‍​ഡ​ര്‍ ബ​ജ​റ്റ് തു​ട​ങ്ങി​യ​വ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ല​വി​ല്‍ വ​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്‍​ട്രി ഹോം ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യാ​യ ലൂ​സി ജോ​ര്‍​ജി​നെ മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സ​ജി, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. മോ​ഹ​ന​ന്‍ നാ​യ​ര്‍, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വ​ര്‍​ഗീ​സ് ബേ​ബി, വാ​ര്‍​ഡ് അം​ഗം കെ.​ജി. ഉ​ദ​യ​കു​മാ​ര്‍, സി​ഡ​ബ്ല്യു​സി ചെ​യ​ര്‍​മാ​ന്‍ എ​ന്‍. രാ​ജീ​വ്, പി​ആ​ര്‍​പി​സി ചെ​യ​ര്‍​മാ​ന്‍ കെ.​പി. ഉ​ദ​യ​ഭാ​നു, ഇ​എം​എ​സ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ശ്യാം​ലാ​ല്‍, നി​ര്‍​ഭ​യ സെ​ല്‍ സ്റ്റേ​റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ശ്രീ​ലാ മേ​നോ​ന്‍, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ യു. ​അ​ബ്ദു​ല്‍ ബാ​രി, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ നീ​താ ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.