ആ​രാ​ധി​ക്കു​ന്ന​വ​നെ ഹൃ​ദ​യം കൊ​ണ്ട് അ​റി​യ​ണം: നൂ​രി ഷാ​ഹ്സാ​നി

12:22 AM May 27, 2023 | Deepika.com
ക​രു​വാ​ര​കു​ണ്ട്: ആ​രാ​ധി​ക്കു​ന്ന​വ​നെ അം​ഗീ​ക​രി​ക്കു​ക​യും ശ​രീ​രം കൊ​ണ്ടു അ​നു​സ​രി​ക്കു​ക​യും ഹൃ​ദ​യം​കൊ​ണ്ട് അ​റി​യു​ക​യും ആ​ത്മാ​വു​കൊ​ണ്ട് സ​ദാ​ദ​ർ​ശി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ചി​ശ്തി ഖാ​ദി​രി ത്വ​രീ​ഖ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വും സി​ൽ​സി​ല നൂ​രി​യ ആ​രി​ഫി​യ ജാ​ന​ഷീ​നു​മാ​യ സ​യ്യി​ദ് അ​ഹ​മ്മ​ദ് മു​ഹി​യു​ദീ​ൻ ജീ​ലാ​നി നൂ​റി​ഷാ​ഹ് സാ​നി വി​ശ്വാ​സി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.
ക​രു​വാ​ര​ക്കു​ണ്ട് ദ​ർ​ഗാ ശ​രീ​ഫി​ൽ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ഹ​സ്റ​ത്ത് സു​ഹൂ​രി​ഷാ നൂ​രി, ഹൈ​ദ​ർ മു​സ്‌​ലി​യാ​ർ,ക​ല്ലാ​യി കു​ഞ്ഞി​പ്പു ഹാ​ജി എ​ന്നി​വ​രു​ടെ ഉ​റൂ​സ് മു​ബാ​റ​ക്കും ആ​ത്മീ​യ ത​ർ​ബി​യ​ത് ക്യാ​ന്പും ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രാ​ധ്യ​നു​മാ​യു​ള്ള സ്നേ​ഹോ​ഷ്മ​ള​മാ​യ ആ​ത്മ​ബ​ന്ധം ക​ര​സ്ഥ​മാ​ക്കാ​ൻ ഉ​പ​യു​ക്ത​മാ​യ പാ​ഠ​ശാ​ല​ക​ളും മ​ഹ​ദ് വ്യ​ക്തി​ക​ളും ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും അ​നി​വാ​ര്യ​മാ​ണെ​ന്നും സ​മൂ​ഹ​ത്തി​ൽ ഉ​ദാ​ത്ത​മാ​യ മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഗു​ണ​ക​ര​മാ​യ പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ വ​രു​ത്തി​യ​ത് ഈ ​ചി​ന്താ​ധാ​ര​യു​ടെ വ​ക്താ​ക്ക​ളാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ച​ട​ങ്ങി​ൽ സി​ൽ​സി​ല നൂ​രി​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൗ​ലാ​ന യൂ​സ​ഫ് നി​സാ​മി ഷാ​ഹ് സു​ഹൂ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യ്യി​ദ് മു​ഹ​മ്മ​ദ് നി​സാ​മു​ദ്ദീ​ൻ ജീ​ലാ​നി ഹൈ​ദ​രാ​ബാ​ദ്, സി​ൽ​സി​ല നൂ​രി​യ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സി ഷാ​ഹ് എ.​കെ അ​ല​വി മു​സ്ലി​യാ​ർ, ബി​ലാ​ലി ഷാ​ഹ് ചെ​ന്നൈ, സി.​എം അ​ബ്ദു​ൾ ഖാ​ദ​ർ മു​സ്ലി​യാ​ർ, ഗ​ഫൂ​ർ മു​സ്ലി​യാ​ർ പൊ​ന്നാ​നി, മു​നീ​റു​ദ്ദീ​ൻ നി​സാ​മി, ബി​ൻ അ​ലി മാ​സ്റ്റ​ർ, അ​ബ്ദു​റ​ഹി​മാ​ൻ മു​സ്‌​ലി​യാ​ർ പ്ര​സം​ഗി​ച്ചു .