അവധിക്കാല ചങ്ങാതിക്കൂട്ടം
12:48 AM May 26, 2023 | Deepika.com
കേച്ചേരി: ചൂണ്ടൽ പഞ്ചായത്ത് 12-ാം വാർഡിലെ ഏരനെല്ലൂരിൽ കുടുംബശ്രീ എഡിഎസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ബാലസഭ അവധിക്കാല ചങ്ങാതിക്കൂട്ടം ഇന്ന്. അഞ്ചു വയസുമുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികളും മാതാപിതാക്കളുമാണു പങ്കെടുക്കുക. സംഗീത നൃത്താവതരണം, ലഘുനാടകാവതരണങ്ങൾ മാജിക് ഷോ, എസ്എസ്എൽസി, പ്ലസ് ടു ജേതാക്കൾക്കുള്ള അനുമോദനം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എരനെല്ലൂർ ആൻമഹൽ ഓഡിറ്റോറിയത്തിൽ ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡംഗവുമായ പി.ടി. ജോസ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി നൂർജഹാൻ റഫീഖ് വിശദീകരണം നല്കും.