മി​ന്ന​ലേ​റ്റ് വ​ള്ളം ത​ക​ർ​ന്നു

12:47 AM May 26, 2023 | Deepika.com
ചാ​വ​ക്കാ​ട്: ഇ​ടി​മി​ന്ന​ലേ​റ്റ് ഫൈ​ബ​ർ വ​ള്ളം ത​ക​ർ​ന്നു. ബ്ലാ​ങ്ങാ​ട് ഇ​ര​ട്ട​പ്പു​ഴ സ്വ​ദേ​ശി ടി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​മാ​ണ് ത​ക​ർ​ന്ന​ത്.
കോ​ള​നി​പ്പ​ടി ക​ട​ലാ​ര​ത്ത് ക​യ​റ്റി വെ​ച്ചി​രു​ന്ന വ​ള്ള​ത്തി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. അ​ടി​ഭാ​ഗ​ത്തി​നും കേ​ടു​പ​റ്റി​യു​ണ്ട്. ഇ​ന്ന​ലെ പു​ല​ർ​ച്ച ഒ​ന്നി​നു ശേ​ഷ​മാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​തി​നൊ​ന്നു​മ​ണി​യോ​ടെ ചാ​വ​ക്കാ​ട് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഇ​ടി​മി​ന്ന​ലു​മാ​യി​രു​ന്നു. മി​ന്ന​ലേ​റ്റ് തീ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട് . 40,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു.

ഫു​ട്ബോ​ൾ
അ​ക്കാ​ഡ​മി​ക്ക്
തു​ട​ക്കം

തൃ​ശൂ​ർ: നെ​ല്ലി​ക്കു​ന്നു സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​ക്കു തു​ട​ക്കം. മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് റ​വ. സി​സ്റ്റ​ർ സ​വി​ധ നേ​സ്, ഫു​ട്ബോ​ൾ കോ​ച്ചു​മാ​രാ​യ പി.​എ. അ​ഖി​ൽ, മി​ഥു​ൻ രാം​ദാ​സ്, കെ.​എ. അ​ഭി​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​യി​ലേ​ക്കു​ള്ള അ​ഞ്ചു​മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​നം ന​ട​ക്കു​ന്നു. ഫോ​ണ്‍: 9895891004, 8893228882