തൃശൂർ: സെന്റ് മേരീസ് കോളജ് മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. സി.സി. ജെസിന്താ (ഡോ. സിസ്റ്റർ ക്രിസ്മിൻ) യുടെ ബഹുമാനാർഥം കോളജ് അധ്യാപക, വിദ്യാർഥി, രക്ഷാകർതൃസംഘം സമൂഹത്തിലെ തിളക്കമുള്ള സ്ത്രീ പ്രതിഭയ്ക്കായി ഏർപ്പെടുത്തിയ ‘മഹിത അവാർഡ് 2022-23’ മന്ത്രി ആർ. ബിന്ദുവിന്.
29ന് കോളജ് ജൂബിലി ഹാളിൽ ചേരുന്ന യോഗത്തിൽ പ്രിൻസിപ്പൽ സി. ഡോ. മാഗി ജോസ് മന്ത്രിയ്ക്ക് അവാർഡ് നൽകും. എംഎൽഎ പി. ബാലചന്ദ്രൻ, വാർഡ് കൗൺസിലർ റെജി ജോയ്, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.
പ്രതിഷേധ സമരം
തൃശൂർ: ഇന്ത്യൻ പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഭാരതത്തിന്റെ രാഷ്ട്രപതി ദ്രൗപതി മൂർമുവിനെ മാറ്റി ഭരണഘടന പ്രകാരം ഉപരാഷ്ട്രപതിയേക്കാളും താഴെയുള്ള പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ചേതോവികാരം ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നതിനും രാജ്യത്ത് ഏകാധിപത്യം വളർത്താൻ വേണ്ടിയാണെന്നും ജനതാദൾ എൽജെഡി എസ്സിഎസ്ടി സെന്റർ സംസ്ഥാന സെക്രട്ടറി ബിജു ആട്ടോർ ആരോപിച്ചു.
എൽജെഡി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി ലൈംഗിക ആരോപണ വിധേയനായ എംപി ബ്രിജ് ഭുഷൻ ചരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തരിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമല പോസ്റ്റ് ഓഫീസിനു മുന്പിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം പകൽപ്പന്തം കത്തിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി എം.ജി. ലോഹിയ അധ്യക്ഷത വഹിച്ചു. സി.എ. തോമസ് മാസ്റ്റർ, സി.പി. ദേവസി, എം.കെ. ശ്യാമപ്രസാദ്, ഇ.ആർ. മധു, എ .പി. മന്മഥൻ എന്നിവർ നേതൃത്വം നൽകി.
മഹിത അവാർഡ് ആർ. ബിന്ദുവിന്
12:45 AM May 26, 2023 | Deepika.com