തൃശൂർ: കുട്ടനെല്ലൂർ റീജൻസി ക്ലബ് വാർഷികാഘോഷങ്ങൾ നാളെയും മറ്റന്നാളും നടത്തും.
കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഫാഷൻ ഷോ, ഡിജെ, ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ എണ്‍പതിൽ പരം സ്റ്റാളുകൾ, ലൈവ് ഫുഡ് കൗണ്ടറുകൾ എന്നിവ ആഘോഷത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് പ്രതാപ് വർക്കി പത്രസമ്മേളനത്തിൽ പറഞ്ഞു. സ്റ്റാളുകളിൽനിന്ന് കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്ന് ലേഡീസ് വിംഗ് പ്രസിഡന്റ് കെ.എസ്. സമസ്യ പറഞ്ഞു. 28ന് രാത്രി 7.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ സെക്രട്ടറി ഷാജു തെക്കൂടൻ, കണ്‍വീനർമാരായ ജെസി മാണി, മിനി ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.
റീജൻസി ക്ലബ് വാർഷികാഘോഷം
12:45 AM May 26, 2023 | Deepika.com