ചി​ത്ര തി​ള​ങ്ങി​യെ​ങ്കി​ലും ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ച്ചി​ല്ല

11:13 PM May 25, 2023 | Deepika.com
തി​രു​വ​ല്ല: പാ​ഠ്യ, പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ൽ ഒ​രേ​പോ​ലെ തി​ള​ങ്ങി നി​ൽ​ക്കു​ന്ന ചി​ത്ര സാ​വി​ത്രി​ക്ക് പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക് ന​ഷ്ട​മാ​യ​ത് 12 മാ​ർ​ക്കി​ന്.
തി​രു​വ​ല്ല ദേ​വ​സ്വം ബോ​ർ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ചി​ത്രാ സാ​വി​ത്രി. പ​ഠ​നം മാ​ത്ര​മ​ല്ല ക​ലാ രം​ഗ​ങ്ങ​ളി​ലും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ത്തി​ലും മു​ൻ​പ​ന്തി​യി​ലാ​ണ് ഈ ​മി​ടു​ക്കി. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലും പ​ങ്കെ​ടു​ത്ത് ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ല​ട​ക്കം സ​മ്മാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ഗൈ​ഡ്സി​ലും അം​ഗ​മാ​ണ്.
നാ​ല് വി​ഷ​യ​ങ്ങ​ളി​ൽ 200ൽ 200 ​മാ​ർ​ക്കും നേ​ടി​യ ചി​ത്ര​യ്ക്ക് 1200ൽ 1188 ​മാ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്. ഗൈ​ഡി​ലും അo​ഗ​മാ​ണ്. 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ല്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം വ​ന്ന​തോ​ടെ​യാ​ണ് ചി​ത്ര സാ​വി​ത്രി​ക്ക് മു​ഴു​വ​ൻ മാ​ർ​ക്കി​നു​മു​ള്ള അ​ർ​ഹ​ത ന​ഷ്ട​പ്പെ​ട്ട​ത്.