കോ​ട​ശേ​രി - എ​ലി​ഞ്ഞി​പ്ര സ​ർ​വീ​സ് സ​ഹകരണ ബാ​ങ്കി​ന്‍റെ വ​ജ്ര​ജൂ​ബി​ലി മ​ന്ദി​രോദ്ഘാ​ട​നം 28 ന്

12:46 AM May 25, 2023 | Deepika.com
ചാ​ല​ക്കു​ടി: കോ​ട​ശേ​രി - എ​ലി​ഞ്ഞി​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വ​ജ്ര​ജൂ​ബി​ലി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 28ന് വൈ​കീ​ട്ട് 4.30ന് ​ബെ​ന്നി ബെ​ഹ​നാൻ എം​പി നി​ർ​വ​ഹി​ക്കും. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു​സൂ​ധ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ഠ​രു​മ​ഠ​ത്തി​ൽ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ജു മാ​വേ​ലി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. ര​ണ്ട​ര കോ​ടി രൂ​പ ചെ​ല​വി​ൽ ആ​ണ് കെ​ട്ടി​ടം ന​വീ​ക​രി​ച്ച​ത്. താ​ഴ​ത്തെ നി​ല​യി​ലു​ള്ള ഹാ​ളി​ന് കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​മേ​നോ​ൻ ഹാ​ൾ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യും.
13,000 അം​ഗ​ങ്ങ​ളു​ള്ള ബാ​ങ്കി​ന്‍റെ പ​ഴ​യകാ​ല ഓ​ഹ​രി​യു​ട​മ​ക​ളെ ആ​ദ​രി​ക്കു​മെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു​സൂ​ധ​ന​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ഡി. ബൈ​ജു, സെ​ക്ര​ട്ട​റി കെ.​ഡി. ഡേ​വി​സ്, സി.​എ. ജോ​യ്, സി.​എ​സ്. അ​ശോ​ക​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.