മനപ്പടിയിൽ വാഹനങ്ങളുടെ കൂട്ടിയിടി
12:46 AM May 25, 2023 | Deepika.com
മുണ്ടൂർ: മനപ്പടിയിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെ വാഹനങ്ങളുടെ കൂട്ടിയിടി. രണ്ടുപേർക്ക് പരിക്ക്. തൃശൂർ ഭാഗത്ത് നിന്ന് വന്നിരുന്ന ദോസ്ത് പെട്ടി ഓട്ടോറിക്ഷ സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച് കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസിലും ഇടിച്ചാണ് നിന്നത്. കാറിനു പിറകിൽ കൂടി നടന്നു പോയിരുന്ന ചിറക്കേക്കോട് വീട്ടിൽ സിന്ധു (49) കാറിനടിയിൽ കുടുങ്ങി. തലയ്ക്കും കാലിനും പരിക്കേറ്റ സിന്ധു തീവ്ര പരിചേരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവർ സുബീഷിനും (40 ) പരിക്കേറ്റു. ഇരുവരെയും ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന കാർ പിറകിലേക്ക് നീങ്ങി കാനയിലേക്ക് മറിഞ്ഞു.