സംഘാടക സമിതി രൂപീകരിച്ചു
12:43 AM May 25, 2023 | Deepika.com
ചേലക്കര: ചേലക്കര ഗവ. എൽപി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 1.5 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റേയും, ജില്ലാതല പ്രവേശനോത്സവത്തിന്റേയും ഭാഗമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 2023 - 24 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേലക്കര ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഒന്നിന് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കെ. പത്മജ ബ്ലോക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, ചേലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷലീൽ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. മായ, ഗ്രാമപഞ്ചായത്ത് അംഗം ടി. ഗോപാലകൃഷ്ണൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി. ശ്രീജ, ചാവക്കാട് ഡിഇഒ എ.കെ. അജിതകുമാരി, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഇ. ശശിധരൻ, മൊയ്തീൻ എന്നിവർ സംസാരിച്ചു.