എ.​പി.​ തോ​മ​സ് സ്മാ​ര​ക ദൃ​ശ്യ പ്ര​തി​ഭ പു​ര​സ്കാ​രം സ​ജീ​വ് വ​സ​ദി​നി​ക്ക്

12:43 AM May 25, 2023 | Deepika.com
ചാ​ല​ക്കു​ടി: എ.​പി.​ തോ​മ​സ് സ്മാ​ര​ക ദൃ​ശ്യ പ്ര​തി​ഭ പു​ര​സ്കാ​രം ചാ​ല​ക്കു​ടി സ്വ​ദേ​ശി​യായ ഫോ​ട്ടോ​ഗ്രാ​ഫ​ർ സ​ജീ​വ് വ​സ​ദി​നി​ക്ക്. 5000 രൂ​പ ക്യാ​ഷ് പ്രൈ​സും ഫ​ല​ക​വും മെ​മ​ന്‍റോ​യുമാണ് പുരസ്കാ രം. "കാ​ട്ടി​ലെ കാ​ഴ്ച​ക​ൾ' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഫോ​ട്ടോ​ഗ്രാ​ഫു​ക​ളാ​ണ് മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​ത്. ആ​ർ. രാ​ജേ​ഷ് ( പു​ലാ​മ​ന്തോ​ൾ), എം. ​സു​കു​മാ​ര​ൻ (പാ​ല​ക്കാ​ട്), നി​തി​ൻ ചെ​ഞ്ചേ​രി (അ​തി​ര​പ്പി​ള്ളി ) എ​ന്നി​വ​ർ​ക്കാ​ണ് 1000 രൂ​പ​യും ഫ​ല​ക​വും അട ങ്ങിയ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം. ആ​ർ​ട്ടി​സ്റ്റ് കാ​ർ​ത്തി​കേ​യ​ൻ മു​രി​ങ്ങൂ​ർ, ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യ സു​നി​ൽ സ​പ​ര്യ, ര​തീ​ഷ് കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​രാ​ണ് വിജയികളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ചാ​ല​ക്കു​ടി​യി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്ന എ.​പി. തോ​മ​സി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ചാ​ല​ക്കു​ടി പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ് ഈ ​മ​ത്സ​രം. പു​ര​സ്കാ​ര​ം ചാ​ല​ക്കു​ടി പ്ര​സ് ക്ല​ബ്ബി​ന്‍റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സ്മൃ​തി സം​ഗ​മ​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.