പ്ല​സ് വ​ണ്‍ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കൗ​ണ്‍​സി​ലി​ൽ പ്ര​മേ​യം

11:54 PM May 24, 2023 | Deepika.com
മ​ഞ്ചേ​രി: ജി​ല്ല​യി​ലെ പ്ല​സ് വ​ണ്‍ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​മേ​യം. വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​എം നാ​സ​റാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സി. ​സ​ക്കീ​ന പി​ന്താ​ങ്ങി.
മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് പോ​ലും സീ​റ്റ് കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. എ​ന്നാ​ൽ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ സീ​റ്റ് ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ഞ്ചേ​രി സീ​തി ഹാ​ജി സ്റ്റാ​ൻ​ഡ് മു​ത​ൽ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ന​ട​പ്പാ​ത​യി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ ഒ​ഴി​വാ​ക്കാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.
ഇ​തു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ തോ​തി​ൽ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. പൊ​തു​മ​രാ​മ​ത്ത്, പോ​ലീ​സ്, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ഴി​പ്പി​ക്കാ​നും ധാ​ര​ണ​യാ​യി. ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മ​രു​ന്ന​ൻ മു​ഹ​മ്മ​ദ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ക​ണ്ണി​യ​ൻ അ​ബൂ​ബ​ക്ക​ർ, അ​ഷ്റ​ഫ് കാ​ക്കേ​ങ്ങ​ൽ, പി. ​അ​ബ്ദു​ൾ മ​ജീ​ദ്, എം.​കെ. മു​നീ​ർ, വി.​സി. മോ​ഹ​ന​ൻ, മ​രു​ന്ന​ൻ സാ​ജി​ദ് ബാ​ബു, സി.​പി. അ​ബ്ദു​ൾ ക​രീം, അ​ഡ്വ. പ്രേ​മാ രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.