അതിഥി തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു
10:21 PM May 24, 2023 | Deepika.com
എരുമപ്പെട്ടി: മങ്ങാട് കോട്ടപ്പുറം ചേങ്ങോടിൽ നിർമാണത്തിലിരുന്ന വീടിന് മുകളിൽ നിന്ന് വീണ് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സിമുൽ മണ്ഡേൽ (25) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.