ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു
01:02 AM May 23, 2023 | Deepika.com
കണ്ടാണശേരി: റോഡരികിൽ നിർത്തിയിരുന്ന ലോറിക്കു പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മറ്റം ആളൂർ വീട്ടിൽ ബാബുരാജാണ്(62) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴിന് വെട്ടുകാടായിരുന്നു അപകടം. ഇടിച്ചയുടൻ തെറിച്ചുവീണ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. ഭാര്യ: ജയശ്രീ. മക്കൾ: അജയ് രാജ്, ആർച്ച, ആർദ്ര.