ആധാരം എഴുത്തുകാരനെ മരിച്ചനിലയിൽ കണ്ടെത്തി
01:02 AM May 23, 2023 | Deepika.com
കണ്ടശാംകടവ്: ആധാരം എഴുത്തുകാരനായ മാന്പുള്ളി കണ്ണംപറന്പിൽ ഷാജിയെ(54) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കണ്ടശാംകടവ് ഫ്രാൻസീസ് ലെയ്നിലെ ആധാരം എഴുത്ത് സ്ഥാപന ഉടമയാണ്. കിഡ്നി സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നതായി പറയുന്നു. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സിബി. മക്കൾ: ശ്രീഹരി, ദേവിക.