കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിൽ നികുതി സമാഹരണം 100% പൂർത്തീകരിച്ച വികലാംഗയായ ഉദ്യോഗസ്ഥ മല്ലിക വേണുവിന് പഞ്ചായത്തിന്റെ സ്നേഹാദരം. പഞ്ചായത്തിലെ 6,9,10,11,13 എന്നീ അഞ്ചു വാർഡുകളിൽ നിന്നാണ് നികുതി സമാഹരിച്ചത്.
ഇത് രണ്ടാം തവണയാണ് അംഗവൈകല്യം വകവക്കാതെ നികുതി സമാഹരണം 100% പൂർത്തീകരിച്ച് അഭിനന്ദനമേറ്റുവാങ്ങുന്നത്. ചൂണ്ടൽ പഞ്ചായത്തിൽ കഴിഞ്ഞ 13 വർഷമായി എൽഡി ക്ലർക്കായി ജോലി തുടരുന്ന മല്ലിക മഴുവഞ്ചേരി വല്ലാശേരി വീട്ടിൽ വേണുവിന്റെ ഭാര്യയാണ്.
മെയ് മാസത്തിൽ ഇവർ വിരമിക്കും. കേച്ചേരി പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ മല്ലിക വേണുവിനെ പൊന്നാടയണിയിച്ചാദരിച്ചു. വൈസ് പ്രസിഡന്റ് പി.ടി. ജോസ് അധ്യക്ഷതവഹിച്ചു.
മല്ലിക വേണുവിന് സ്നേഹാദരം
12:54 AM Apr 02, 2023 | Deepika.com