തൃശൂർ: അയ്യന്തോൾ നിർമല കോണ്‍വെന്റ് യുപി സ്കൂളിൽ പൂർവ വിദ്യാർഥി കന്പ്യൂട്ടർ ലാബ് സമർപ്പിച്ചു.
ഈ സ്കൂളിൽ 1964- 68 പ്രഥമബാച്ചിൽ പഠനം പൂർത്തിയായ ഇപ്പോൾ യുഎസിലെ പ്രമുഖ വ്യവസായിയും എൻജിനിയറും ആയ ബാബു വർഗീസ് കരേരക്കാട്ടിൽ ആണ് ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ച് കന്പ്യൂട്ടർ ലാബ് സമർപ്പിച്ചത്. പി. ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഒളരിക്കര പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ജെസിൻ തെരേസ് അധ്യക്ഷതവഹിച്ചു. അയ്യന്തോൾ സെന്റ് മേരീസ് അസംപ്ഷൻ ചർച്ച് വികാരി ഫാ. ജെയ്സണ്‍ പുന്നശേരി കന്പ്യൂട്ടർ ലാബിന്റെ വെഞ്ചരിപ്പും അനുഗ്രഹ പ്രഭാഷണവും നടത്തി.
കന്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ബാബു വർഗീസ് കരേരക്കാട്ടിലും മാതാപിതാക്കളായ വറീത് കരേരക്കാട്ടിലും സെലീന വറീതും കൂടി നിർവഹിച്ചു. ഒഎസ്എ പ്രസിഡന്റ് ലിസ പ്രിൻസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഹിത ഫ്രാൻസിസ്, ഡിവിഷൻ കൗണ്‍സിലർമാരായ സുനിത വിനു, മേഫി ഡെൽസൻ, എൻ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
ഗുരുദക്ഷിണയായി കന്പ്യൂട്ടർ ലാബ്
12:54 AM Apr 02, 2023 | Deepika.com