കൊടുങ്ങല്ലൂർ: നഗരസഭയിലെ പ്രധാനപ്പെട്ട ഒരു ജലസ്രോതസ്സ് ആയ അരാകുളത്തിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്തുവാൻ നഗരസഭ കൗണ്‍സിൽ യോഗം തീരുമാനിച്ചു.
ഒരു കോടി 17 ലക്ഷം രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് ആണ് നഗരസഭ അംഗീകരിച്ചത്.അമൃത് 2.0 പദ്ധതിയുടെ ഭാഗമായിട്ടാണ് കുളത്തിന്റെ സംരക്ഷണവും പുനരുജ്ജീവന പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നത്.
കൂടാതെ കുളം ശുചീകരിച്ച് സമഗ്രമായ പ്രാദേശികകുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന് ഒരുകോടി രൂപയുടെ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
അമ്മ വായന പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കും അമ്മമാർക്കുംനഗരസഭ ലൈബ്രറിയിൽ സൗജന്യ നിരക്കിൽ പുസ്തകങ്ങൾ നൽകും .
ആദ്യഘട്ടത്തിൽ മൂന്ന് എൽ പി സ്കൂളുകൾ വഴിയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു.
അരാകുളം പുനരുജ്ജീവനം
12:52 AM Apr 02, 2023 | Deepika.com