ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ മൂന്നിന് നടക്കുന്ന കേരളടാക്സ് പ്രാക്ടീഷണേഴ്സ് 13-ാം തൃശൂർജില്ലാ സമ്മേളനത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാപാര ഭവൻ കോണ്‍ഫ്രൻസ് ഹാളിൽ രണ്ട്മണിക്ക് നടക്കുന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുബ്രമണ്യൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എഴ് മേഖലകളിൽ നിന്നായി അഞ്ഞൂറോളംപേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഫ്രാൻസൻ മൈക്കിൾ, മേഖലാ ട്രഷറർ കെ.ആർ. മുരളീധരൻ, എക്സിക്യുട്ടീവ് അംഗം വി. രതീഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജിഎസ്ടി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നേരിടുന്ന സാങ്കേതിക തകരാറുകൾക്ക് പരിഹാരം കാണാൻ സമ്മേളനം ആവശ്യപ്പെടുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കേരള ടാക്സ് പ്രാക്ടീഷണേഴ്സ് 13-ാം ജില്ലാസമ്മേളനം മൂന്നിന് ഇരിങ്ങാലക്കുടയിൽ
12:52 AM Apr 02, 2023 | Deepika.com