ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ വിളംബരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡോണ്‍ബോസ്കോ ഡയമണ്ട് ജൂബിലി 5കെ റണ്‍ മന്ത്രി ഡോ. ആർ. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു.
ഠാണ, കാട്ടൂർ ബൈപാസ് റോഡ്, നട, മെയിൻ റോഡ് വഴി ഡോണ്‍ബോസ്കോ സ്കൂളിൽതന്നെ റണ്‍ സമാപിച്ചു. വിവിധ കാറ്റഗറികളിലായി ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സനീഷ്കുമാർ ജോസഫ് എംഎൽഎ ട്രോഫികൾ സമ്മാനിച്ചു. ആയിരംപേർ മിനി മാരത്തണിൽ പങ്കെടുത്തു. പങ്കെടുക്കുത്തവർക്കെല്ലാം ടീഷർട്ട്, പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ്, ഫിനീഷർ മെഡൽ, പ്രാതൽ എന്നിവ നൽകി.
വിവിധ കാറ്റഗറികളിലായി നിക്കോൾ ലിക്സണ്‍, ഏയ്ഞ്ചെൽ ആന്റണി, എം.എസ്. അശ്വിൻ, ആലിസ് വർഗീസ്, സി.സി. ജേക്കബ്, ശ്രീജേഷ് കണ്ണൻ, ജയിൻ വർഗീസ്, ലൗലി ജോണ്സൻ, കെ.എസ്. നദിയ, ജോയൽ സണ്ണി എന്നിവർ ഒന്നാസ്ഥാനം കരസ്ഥമാക്കി. ജേക്ക് ആന്റണി, അൻ സിബി, ആന്റണി ആൻസണ്‍, പി.എൽ. ലിൻഡ, ഡെയ്സണ്‍ നെയ്യൻ, നിനേഷ് നടുവത്ത്, ബിബിൻ കെ. ഉണ്ണി, പ്രീത ലിനോ, ജോയൽ ജോയ്, ഹക്കീം എന്നിവരാണ് യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
ഡോണ്‍ബോസ്കോ ഡയമണ്ട് ജൂബിലി 5കെ റണ്‍
12:52 AM Apr 02, 2023 | Deepika.com