ഡിവൈൻ മേല്‍പാലം -
ചാലക്കുടി പാലത്തിനും
ഇടയിൽ
മുരിങ്ങൂർ: ഡിവൈൻ മേല്‍പാലം -ചാലക്കുടി പാലത്തിനും ഇടയിൽ ദേശീയ പാതയോരത്ത് തീപിടിച്ചു.സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ഷെഡുകളിലേക്ക് തീപടരും മുൻപ് ചാലക്കുടി അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.
സീനിയർ ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫീസർ ബിജു ആന്റണിയുടെ നേതൃത്വത്തിൽ ടി.എസ്.അജയൻ, പി.എസ്.സന്തോഷ് കുമാർ, എൻ.ആർ.തൻസീർ,വി.ആർ.രജീഷ്, യു.അനൂപ് എന്നിവർ പങ്കെടുത്തു.
പോട്ട മേല്‍പാലത്തിന്
ഇടതുവശം തൃശൂർ
റോഡിനോട് ചേർന്ന്
ചാലക്കുടി: പോട്ട മേല്‍പാലത്തിനു ഇടതുവശം തൃശൂർ റോഡിനോട് ചേർന്ന പറന്പിൽ തീ പടർന്നു പിടിച്ചു. ചാലക്കുടി അഗ്നിരക്ഷാ സേന എത്തി തീ അണക്കുകയും ചെയ്തു. കേബിൾ ടിവി ക്ക് ജോലിക്കു വേണ്ടി കേബിളുകൾ നിരത്തിയിരുന്നത് സേനയുടെ തക്ക സമയത്തെ ഇടപെടൽ മൂലം സംരക്ഷിക്കാനായി. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ബിജു ആന്റണിയുടെ നേതൃത്വത്തിൽ ജീവനക്കാരായ ടി.എസ്. അജയൻ, കൃഷ്ണപ്രസാദ്, പി.എസ്. സന്തോഷ്കുമാർ, എൻ.ആർ. തൻസീർ, യു.അനൂപ് എന്നിവർ പങ്കെടുത്തു.
രണ്ടിടത്ത് പാതയോരത്ത് തീപിടിത്തം
12:50 AM Apr 02, 2023 | Deepika.com