സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം

10:49 PM Apr 01, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം മ​ല​പ്പു​റം ജി​ല്ല​യി​ലെ ഇ​ട​പ്പാ​ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഐ​ഡി​ടി​ആ​റി​ൽ (ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ്രൈ​വേ​ഴ്സ് ട്രെ​യി​നിം​ഗ് ആ​ൻ​ഡ് റി​സേ​ര്‍​ച്ച്) പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സി​ല​ബ​സി​ലു​ള്ള ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം ന​ട​ത്തും.
ട്രെ​യി​നിം​ഗ് കോ​ഴ്സി​ലേ​ക്കു​ള്ള അ​പേ​ക്ഷ https://forms.gle/ 37K1FrydUSaZMzU9 എ​ന്ന ഗൂ​ഗി​ള്‍ ഫോം ​വ​ഴി സ്‌​കൂ​ള്‍ അ​ധി​കാ​രി​ക​ള്‍ അ​പേ​ക്ഷി​ക്ക​ണം. സ്‌​കൂ​ള്‍ അ​ധി​കാ​രി​ക​ള്‍​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​ര​മു​ള്ളൂ. മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന കോ​ഴ്സി​ന് ഫീ​സാ​യി 3000 രൂ​പ ഈ​ടാ​ക്കും. പ​രി​ശീ​ല​ക​ര്‍​ക്കു താ​മ​സ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടു​ള്ള ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും തു​ട​ര്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി.
നൂ​ത​ന​മാ​യ വി​ദ്യാ വാ​ഹ​ന്‍ പ​ദ്ധ​തി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ചു ത​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന സ്‌​കൂ​ള്‍ ബ​സി​ന്‍റെ വേ​ഗം, റൂ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് അ​റി​യാ​ന്‍ ക​ഴി​യും. എ​ല്ലാ സ്‌​കൂ​ള്‍ അ​ധി​കാ​രി​ക​ളും വി​ദ്യാ​വാ​ഹ​ന്‍ പ​ദ്ധ​തി​യി​ല്‍ മു​ഴു​വ​ന്‍ ര​ക്ഷി​താ​ക്ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വ​രു​ത്ത​ണ​മെ​ന്നു പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ എ.​കെ. ദി​ലു അ​റി​യി​ച്ചു. ഫോ​ണ്‍: 9400172100.