കോഴഞ്ചേരി: നാരങ്ങാനത്ത് പേപ്പട്ടിയുടെ കടിയേറ്റ ഒരു പശുവും രണ്ട് വളര്‍ത്തുനായ്ക്കളും ചത്തു. നിരന്നകാല, വാഹക്കുഴി ഭാഗത്തായി രണ്ടാഴ്ച മുമ്പാണ് പശുക്കള്‍ക്ക് അലഞ്ഞുതിരിഞ്ഞെത്തിയ നായയുടെ കടിയേറ്റത്. നായയെ പന്നീട് പുന്നശേരി ഭാഗത്ത് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇവിടെയും രണ്ടു പശുക്കള്‍ക്ക് കടിയേറ്റിരുന്നു. കറവപ്പശുക്കളെയാണ് നായ ആക്രമിച്ചത്.
നിരന്നകാല വാഹക്കുഴി ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഒമ്പതു പേര്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തു. നായ്ക്കളെയും പശുക്കളെയും വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കണമെന്നും സംശയമുള്ളവരെല്ലാം പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പേവിഷബാധയേറ്റ പശുക്കളുടെ പാല് ഈ പ്രദേശത്തുള്ളവര്‍ ഉപയോഗിച്ചിട്ടുള്ളതിനാലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തെരുവുനായയുടെ കടിയേറ്റ പശുവും വളര്‍ത്തുനായ്ക്കളും ചത്തു
10:49 PM Apr 01, 2023 | Deepika.com