പത്തനംതിട്ട: സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്കെതിരേ യുഡിഎഫ് ജനപ്രതിനിധികള്‍ തദ്ദേശസ്ഥാപനങ്ങളുടെ പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി.
പദ്ധതി വിഹിതത്തിന്റെ മൂന്നാംഗഡു പോലും പൂർണമായി നൽകാതെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാവകാശം നൽകാതെയും ബില്ല് തടയുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ. പദ്ധതി പൂർത്തീകരണത്തിന് ഒരു മാസം കൂടി സാവകാശം ആവശ്യപ്പെട്ടിട്ടും ഇതു നൽകാൻ സർക്കാർ തയാറാകുന്നില്ലെന്നു യുഡിഎഫ് കുറ്റപ്പെടുത്തി.
ജില്ലാതല ഉദ്ഘാടനം അടൂര്‍ നഗരസഭയുടെ മുന്പില് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ നിര്‍വഹിച്ചു.
പത്തനംതിട്ട നഗരസഭയുടെ മുന്പില് കെപിസിസി അംഗം പി. മോഹന്‍രാജ്, ഓമല്ലൂര്‍ പഞ്ചായത്ത് ഓഫീസ് പടിയ്ക്കല്‍ ഡിസിസി ജനറല്‍ സെക്രട്ടറി ജോണ്സണ് വിളവിനാല്‍, തിരുവല്ല നഗരസഭയുടെ പടിക്കല്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം വര്‍ഗീസ് ജോണ്‍, നാരങ്ങാനം പഞ്ചായത്ത് പടിക്കല്‍ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, മല്ലപ്പള്ളി ബ്ലോക്ക് ഓഫീസിനു മുന്പിൽ കേരള കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതിയംഗം കുഞ്ഞുകോശി പോൾ, കല്ലൂപ്പാറയില്‍ മുന്‍ കെപിസിസി മെംബര്‍ റെജി തോമസ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, പള്ളിക്കലില്‍ യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പഴകുളം ശിവദാസന്‍, ഏഴംകുളത്ത് ഡിസിസി ജനറല്‍ സെക്രട്ടറി ബിനു ചക്കാലയില്‍, റാന്നി പഴവങ്ങാടിയിൽ ഡിസിസി ജനറൽ സെക്രട്ടറി ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ തുടങ്ങിയവര്‍ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു.
പദ്ധതി വിഹിതം ലഭിച്ചില്ല, വികസനം സ്തംഭനത്തിലേക്ക്: യുഡിഎഫ് ജനപ്രതിനിധികള്‍ കുത്തിയിരിപ്പ് സമരം നടത്തി
10:46 PM Apr 01, 2023 | Deepika.com