ചാലക്കുടി: പരിയാരം വേളൂക്കരയിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വേളൂക്കര മുക്കിൽ പ്രഭാകരന്റെ മകൻ രാഹുൽ (29) ആണ് മരിച്ചത്. മാർച്ച് 22 ന് രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്.
വേളൂക്കരയിൽ ഒരു കടയുടെ മുൻപിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിൽക്കുന്പോഴാണ് മറ്റൊരു ബൈക്ക് വന്നിടിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രാഹുൽ ഇന്നലെ മരിച്ചു. പെയിന്റിം ഗ് തൊഴിലാളിയായിരുന്നു. അമ്മ: സരസ്വതി. സഹോദരൻ: പ്രണവ് കുമാർ.
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
10:40 PM Apr 01, 2023 | Deepika.com