ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ ഇടതുപക്ഷം രാഷ്ട്രീയ അന്ധതമൂലം വികസന വിരോധികളായി മാറിയിരിയ്ക്കുകയാണെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎ. എംഎൽഎയുടെ ഫണ്ട് ഉപ യോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന തരംതാണ രാഷ്ട്രീയ തീരുമാനത്തിന്റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പ് നിർമാണം തടഞ്ഞ സംഭവം.
പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് എല്ലാ നട പടികളും പൂർത്തിയാക്കിയ നിർമാണ പ്രവൃത്തിയാണ് ഇടതുപക്ഷം രാഷ്ട്രീയ എതിർപ്പുകൾമൂലം തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നത്. പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് അതിരപ്പിള്ളി പ ഞ്ചായത്തിലെ മൂന്ന് ഇടങ്ങളിൽ സ്ഥാപിയ്ക്കുവാൻ നിർദേശിച്ച മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകാതെ പഞ്ചായത്ത് ഭരണസമിതി എതിർപ്പു പ്രകടിപ്പിക്കുകയാണ്. വന്യമൃഗശല്യം അടിക്കടിയുണ്ടാകുന്ന അതിരപ്പിള്ളിയിലെ പൊതുവഴികളിൽ രാത്രികാലങ്ങളിൽ വെളിച്ചമുണ്ടാകുന്നത് ഗുണകരമാകും എന്ന വീക്ഷണത്തോടെയാണ് ഇതിനായി തുക അനുവദിച്ചി രുന്നത്.
വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയ വേർതിരിവ് കാണിക്കാത്തതിനാലാണ് വാഴച്ചാലിൽ ഗോത്ര പൈതൃക സംരക്ഷണ കേന്ദ്രം നിർമിക്കുന്നതിനായി എംഎൽഎ എന്ന നിലയിൽ കഴിഞ്ഞ ബജറ്റിൽ അഞ്ചു കോടി രൂപ നിർദേശിച്ചതും അംഗീകാരം ലഭിച്ചതും.
മലയോര ഹൈവേ നിർമാണം, ചാലക്കുടി ആനമല റോഡിൽ ഭരണാനുമതി ലഭിച്ചിട്ടുള്ള നവീകരണ പ്രവൃത്തികൾ, തുടങ്ങിയ കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികൾ ഇത്തരം ഇടതുപക്ഷ രാഷ്ട്രീയ നാടകങ്ങളുടെ ഭാഗമായി അനിശ്ചിതത്വത്തിലാക്കുവാൻ ശ്രമമുള്ളതായും എംഎൽഎ ആരോപിച്ചു.
അതിരപ്പിള്ളിയിലെ ഇടതുപക്ഷം വികസന വിരോധികളായി മാറിയെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎ
01:07 AM Apr 01, 2023 | Deepika.com