അന്നമനട: ഗ്രീൻ അന്നമനട ക്ലീൻ അന്നമനട പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ ബയോഗ്യാസ് പ്ലാന്റുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ് അധ്യക്ഷയായി.
ശുചിത്വ മിഷൻ ഫണ്ടിൽ നിന്നും 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ് 44 ഗുണഭോക്താക്കൾക്കായി പ്ലാന്റുകൾ വിതരണം ചെയ്തത്. ഹരിത കർമസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഐആർടിസിയെ സഹായ സംഘടനയായി നിശ്ചയിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഹരിത മിത്രം ആപ്പിന്റെ നൂറു ശതമാനം ഡിജിറ്റലൈസ് ചെയ്യാൻ കെൽട്രോണുമായി കരാറിലേർപ്പെട്ട് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
പഞ്ചായത്ത് അംഗങ്ങളായ ടി.കെ. സതീശൻ, കെ.എ. ഇക്ബാൽ, കെ.എ. ബൈജു, കെ.കെ.രവിനന്പൂതിരി, ജോബി ശിവൻ, എം.യു. കൃഷ്ണകുമാർ, ഡേവിസ് കുര്യൻ, പഞ്ചായത്ത് സെക്രട്ടറി ജോണ് ജോണ് പാറക്ക എന്നിവർ പ്രസംഗിച്ചു.
അന്നമനടയിൽ ബയോ ഗ്യാസ് പ്ലാന്റുകൾ വിതരണം ചെയ്തു
01:07 AM Apr 01, 2023 | Deepika.com