ചാലക്കുടി: നഗരസഭയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് നിർധനരായ 50 കുടുംബങ്ങൾക്കായ് നടപ്പിലാക്കുന്ന സുവർണ ഗൃഹം പദ്ധതിയിലെ വീടുകളുടെ നിർമാണം ആരംഭിച്ചു. കെഎസ്പിപിഎൽ കന്പനിയുടെ സിഎസ്ആർ ഫണ്ടും ലയണ്‍സ് ക്ലബ്ബും മണപ്പുറം ഫൗണ്ടേഷനും നൽകുന്ന ധനസഹായവും ഉപയോഗിച്ചു കൊണ്ടാണ് സുവർണ ഗൃഹം പദ്ധതിക്കു തുടക്കം കുറിച്ചത്.
പോട്ടയിൽ ടോണി പുല്ലൻ സൗജന്യമായി നഗരസഭയ്ക്കു നൽകിയ ഭൂമിയിലാണ് ആദ്യത്തെ അഞ്ചു വീടുകൾ നിർമാണം ആരംഭിച്ചിട്ടുള്ളത്. പോട്ടയിൽ തന്നെ നഗരസഭയ്ക്കു സൗജന്യമായി ലഭിച്ച സ്ഥലത്ത് തുടർന്ന് മറ്റ് വീടുകളുടെ നിർമാണം ആരംഭിക്കും. ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ്‍ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു.
മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, സ്റ്റാന്‍ ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് തോമസ്, ദിപു ദിനേശ്, സൂസമ്മ ആന്റണി, യുഡിഎഫ് ലീഡർ ഷിബു വാലപ്പൻ, വാർഡ് കൗണ്‍സിലർ ലില്ലി ജോസ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഹാരി. ജെ. മാളിയേക്കൽ, സെക്രട്ടറി എബി ചാക്കോ, ട്രഷറർ നോബി പോൾ, ബിജു പെരേപ്പാടൻ, സുനിൽ ആന്റണി, ടോണി പുല്ലൻ എന്നിവർ പ്രസംഗിച്ചു.
സുവർണ ഗൃഹം നിർമാണം ആരംഭിച്ചു
01:07 AM Apr 01, 2023 | Deepika.com