ഗുരുവായൂർ: ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നു വിരമിച്ച പ്രിൻസിപ്പൽ കെ. പ്രീതി, അധ്യാപിക പി. ഷൈലജ എന്നിവർക്കു ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി യാത്രയയപ്പു നൽകി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ വി.കെ. സന്തോഷ് അധ്യക്ഷനായി.
ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, എം.എൻ. രാജീവ്, വി.സി. സുനിൽകുമാർ, പി.ഡി. ഇന്ദുലാൽ, അരുണ്‍ സി. മോഹൻ എന്നിവർ പ്രസംഗിച്ചു.
ദേവസ്വം എംപ്ലോയിസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ദേവസ്വം ഭരണസമിതിയംഗം സി. മനോജ് ഉപഹാരം വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരം നൽകി. ഓർഗനൈസേഷൻ പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷനായി. ഇ.കെ. നാരായണൻ ഉണ്ണി, എം.സി. രാധാകൃഷ്ണൻ, ഇ. രാജു, എം.എൻ. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
അധ്യാപകർക്ക് യാത്രയയപ്പു നൽകി ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി
01:04 AM Apr 01, 2023 | Deepika.com