ചെറുതുരുത്തി: മികവിന്റെ കൂട്ടുകാരുടെ വിസ്മയ പ്രകടനത്തിന്റെ ചെപ്പു തുറന്ന് ജ്യോതി എൻജിനീയറിംഗ് കോളജിൽ ദ്വിദിന ടെക് ഫെസ്റ്റ് - തരംഗ് 2023നു തുടക്കം. സംസ്ഥാനത്തിന്റെ വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത പ്രൊജക്ടുകൾ ടെക് ഫെസ്റ്റിനെ പുത്തൻ തലത്തിലേക്ക് ഉയർത്തി. കേരളത്തിൽ നിന്നു മാത്രം 20 കോളജുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വിദ്യാർഥികൾ രൂപപ്പെടുത്തിയ വിമാനത്താവളം, ഹെലികോപ്റ്റർ പറത്തൽ ഏറ്റവും പുതിയ വാഹനങ്ങളുടെ പ്രദർശനവും ഒട്ടേറെ പേരെ ആകർഷിച്ചു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് കാക്കശേരി ഉദ്ഘാടനം ചെയ്തു. കോളജ് റോബോട്ടിക്സ് വിഭാഗം വിദ്യാർഥി നവനീത് നലേഷ് നിർമിച്ച ഡ്രോണ്‍ പറത്തി ഫാ. ജോസ് കണ്ണന്പുഴ പ്രൊജക്ട് മത്സരങ്ങൾക്കു തുടക്കം കുറിച്ചു.
തരംഗ് ലോഗോ പ്രിൻസിപ്പൽ ഡോ. ജോസ് പി. തേറാട്ടിൽ പ്രകാശനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ടി. രത്നൻ, തരംഗ് കോ-ഒാർഡിനേറ്റർമാരായ ഡോ. വിവേക് ലൂക്കോസ്, അനു പി. സണ്ണി, കോളജ് ചെയർമാൻ എവിൻ, വൈസ് ചെയർപേഴ്സണ്‍ ഹെലന എന്നിവർ നേതൃത്വം നൽകി.
ജ്യോതി എൻജിനീയറിംഗ് കോളജിൽ ദ്വിദിന ടെക് ഫെസ്റ്റിനു തുടക്കം
01:04 AM Apr 01, 2023 | Deepika.com