തൃശൂർ: പഞ്ചായത്ത് രാജ് നിയമത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൈവരിച്ച വികേന്ദ്രീകൃത സംവിധാനം ഇടതു സർക്കാർ വികലമാക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴുത്തറക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് അംഗങ്ങൾ നടത്തിയ കുത്തിയിരിപ്പ് സമരം ജില്ലാ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പാർലമെന്ററി പാർട്ടി സെക്രട്ടറി ജിമ്മി ചൂണ്ടൽ അധ്യക്ഷത വഹിച്ചു. ലീല സുബ്രമണ്യൻ, ശോഭന ഗോകുലനാഥ് എന്നിവർ പ്രസംഗിച്ചു.
ഉത്സവത്തിനു കൊണ്ടുവന്ന
ആന ഇടഞ്ഞു; പാപ്പാനു പരിക്ക്
കേച്ചേരി: പറപ്പൂക്കാവ് പൂര മഹോത്സവത്തിലെ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ഇഞ്ഞു. പാപ്പാനു പരിക്ക്. പാറന്നൂർ പൂരാഘോഷ സമിതി കൊണ്ടുവന്ന പാണഞ്ചേരി മഹാദേവൻ എന്ന ആനയാണ് പാറന്നൂർ ക്ഷേത്രത്തിനടുത്തുവച്ച് ഇടഞ്ഞത്. തുടർന്നാണ് പാപ്പാൻ കല്ലൂർ സ്വദേശി വേരിയത്ത് വീട്ടിൽ ദിനേഷ്കുമാറിന്റെ മകൻ ദിലീപി(30)നു പരിക്കേറ്റത്. ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.50നായിരുന്നു അപകടം.
വികേന്ദ്രീകൃത സംവിധാനം സർക്കാർ വികലമാക്കുന്നു: യുഡിഎഫ്
01:04 AM Apr 01, 2023 | Deepika.com