ചാവക്കാട്: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യത കല്‍പ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ.വി. സത്താര്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയം ചാവക്കാട് നഗരസഭ കൗണ്‍സില്‍ ഐകകണ്ഠ്യേന അംഗീകരിച്ചു. യുഡിഎഫ് കൗണ്‍സിലര്‍ അസ്മത്തലി പ്രമേയത്തിനു നിര്‍ദേശകനായി. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കറുപ്പ് വസ്ത്രമണിഞ്ഞാണു കൗണ്‍സില്‍ യോഗത്തിനു വന്നത്.
നഗരസഭ ടൗണ്‍ഹാള്‍, മള്‍ട്ടിപ്ലക്സ് തിയറ്റര്‍ എന്നിവ പണികഴിപ്പിക്കാന്‍ ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ കെയുആര്ഡിഎഫ്സിയില് നിന്നും വായ്പ എടുക്കാന്‍ സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. നഗരസഭയില്‍ ഹരിതകര്‍മസേന വഴി ശേഖരിക്കുന്ന അജൈവ മാലിന്യം നീക്കം ചെയ്യുന്ന ജോലി അടിയന്തിരമായി ചെയ്യുന്നതിലേക്ക് ക്ലീന്‍ കേരള കമ്പനിയെ ചുമതലപ്പെടുത്തും.
അമൃത് പദ്ധതിയുടെ ഭാഗമായി പുളിച്ചിറക്കെട്ട് കുളം നവീകരണത്തിനായി മണ്ണ് പരിശോധന നടത്താന്‍ വിദ്യ എന്‍ജിനീയറിംഗ് കോളജിലേക്ക് 2.22 ലക്ഷം രൂപ അടവാക്കാന്‍ തീരുമാനിച്ചു. നഗരസഭയുടെ ഖരദ്രവ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്താന്‍ ഐആര്‍ടിസിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് യോഗത്തില്‍ അധ്യക്ഷയായി.
രാഹുല്‍ഗാന്ധിക്ക് ഐകകണ്ഠ്യേന പിന്തുണയുമായി ചാവക്കാട് നഗരസഭ
01:04 AM Apr 01, 2023 | Deepika.com